2019 BOOK 64-65 ISSUE
റശീദ് ഒളവണ്ണ
നൂറ്റാണ്ടുകള്‍ നീണ്ട കോളനിവല്‍ക്കരണം സ്വന്തം മതവും സംസ്കാരവും ഇതര ജനവിഭാഗങ്ങള്‍ക്ക് മേല്‍ അടിച്ചേല്പിക്കുവാന് ശാക്തിക രാജ്യങ്ങള്‍ സ്വീകരിച്ച ദുഷിച്ച മാര്‍ഗമായിരുന്നു. ആഗോളീകരണമെന്ന സുന്ദരപദം കൊണ്ട് അര്‍ഥമാക്കുന്ന സംസ്കാരങ്ങളുടെയും നാഗരികതകളുടെയും സംഹാര രീതിശാസ്ത്രം, കോളനിവല്ക്കരണത്തെക്കാള് അപകടകരമായ ചൂഷണോപാധിയാണ്. ചിന്തകള്‍ മരവിച്ച സമൂഹവും ശിഥിലമാവുന്ന ബന്ധങ്ങളും ഛിന്നമാവുന്ന സാമുദായിക സാമൂഹിക ഘടനയ.ും സൃഷ്ടിക്കുന്ന ജീര്‍ണിച്ച പരിസരമാണ് അധിനിവേശ ശക്തികളുടെ വേരുകള്‍ ആഴ്്ന്നിറങ്ങുവാന് സഹായകമാകുന്നത്. ഇരകള്‍ ശത്രുവെ തിരിച്ചറിയാത്ത കാലത്തോളം സമൂഹം ഈ കൊടുംക്രൂരത ചൂഷണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കും.