കേരള നദ്വത്തുല് മുജാഹിദീണ്റ്റെ മുഖപത്രമാണ് അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന് മുമ്പ് തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ് അല്‍മനാര്‍.
ഇസ്ഹാഖലി കല്ലിക്കണ്ടി
അജ്ഞതയുടെ തമസ്സ് മൂടിക്കെട്ടിയിരുന്ന മുസ്്ലിം കേരളത്തെ വെളിച്ചത്തിന്റെ പാതയിലേക്ക് നയിച്ച കുറേ നവോത്ഥാന പ്രതിഭകളുടെ നഖചിത്രങ്ങള്ക്ക് നിറം പകര്‍ന്നിരിക്കുകയാണ് ഈ പുസ്തകത്തില്‍.