AL Manar Monthly

Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

16-08-2018
05 ذو الحجة 1439
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം

2018 BOOK 63-64 ISSUE

അബ്‌ദുല്‍ മജീദ്‌ വാരണാക്കര

പ്രമുഖ എഴുത്തുകാരനും അല്‍മനാര്‍ മാസികയുടെ പത്രാധിപരുമായ അബ്‌ദുല്‍ മജീദ്‌ സുല്ലമി വാരണാക്കര ഈ ലോകത്തോട്‌ വിടചൊല്ലി. ഇന്നാലില്ലാഹി... ഈലക്കം അല്‍മനാറിന്റെ മുഖപ്രസംഗമല്ലാത്തതെല്ലാം തയ്യാറാക്കി പ്രൂഫ്‌ റീഡിംഗും കഴിച്ച ശേഷമാണ്‌ അദ്ദേഹം യാത്രയായത്‌. എണ്‍പതാം വയസ്സിലും ചിട്ടയോടെ എഴുത്തും വായനയും നിര്‍വ്വഹിച്ചുകൊണ്ട്‌, തളരാത്ത കര്‍മ്മകുശലത കാഴ്‌ചവെച്ചുകൊണ്ട്‌ ജീവിതം പൂര്‍ണമാക്കാന്‍ കഴിഞ്ഞവര്‍ അധികമുണ്ടാവില്ല. ആദര്‍ശ പ്രസ്ഥാനത്തിന്‌ കരുത്തു പകര്‍ന്നുകൊണ്ടും സംഘടന ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുകൊണ്ടും അദ്ദേഹം കര്‍മ്മരംഗത്ത്‌ നിറസാന്നിദ്ധ്യമായി. കൃത്യനിഷ്‌ഠയും ആസൂത്രണവുമുണ്ടെങ്കില്‍ ലക്ഷ്യം നേടാന്‍ കഴിയുമെന്ന്‌ അദ്ദേഹം തെളിയിച്ചു. എഴുത്തിന്റെ മേഖലയില്‍ വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അബ്‌ദുല്‍ മജീദ്‌ വാരണാക്കരയില്‍ മാതൃകയുണ്ട്‌. ശൈഖ്‌ മുഹമ്മദ്‌ മൗലവി എന്നിവരുടെ ശിഷ്യത്വവും എ.പി. അബ്‌ദുല്‍ ഖാദിര്‍ മൗലവിയുമായുള്ള നിരന്തരമായ ഇടപഴക്കവും ഗ്രന്ഥരചനാ രംഗത്ത്‌ അദ്ദേഹത്തിന്‌ വളരെയധികം ഫലപ്പെട്ടു. ഒരു വരി എഴുതാന്‍ കഴിയുന്ന ഒരു ആളെക്കൊണ്ട്‌ പത്ത്‌ വരി എഴുതിക്കാന്‍ ശ്രമിക്കുന്നവരായിരുന്നു കെ.പി.യും, എ.പി.യും. അറബിക്‌കൊളെജ്‌ ബിരുദധാരികളുടെ എണ്ണം വര്‍ഷംതോറും വര്‍ദ്ധിച്ചുകൊണ്ടി രിക്കുന്നുണ്ടെങ്കിലും അവരില്‍ എഴുത്തുകാരുടെ എണ്ണം ആനുപാതികമായി വര്‍ദ്ധിച്ചുകാണുന്നില്ല. ഈ സാഹചര്യത്തില്‍ അബ്‌ദുല്‍ മജീദ്‌ വാരണാക്കരയുടെ നിര്യാണം പ്രസ്ഥാനത്തിന്‌ വലിയ നഷ്‌ടമാണ്‌. മുജാഹിദ്‌ സംസ്ഥാന സമ്മേളന സൊവനീറുകള്‍തയ്യാറാക്കുന്നതിലും അദ്ദേഹം പങ്കു വഹിച്ചിട്ടുണ്ട്‌. കെ.എന്‍.എം. വിദ്യാഭ്യാസ ബോര്‍ഡ്‌, ടെക്‌സ്റ്റ്‌ ബുക്ക്‌ കമ്മിറ്റി, കെ.എന്‍.എം. പബ്‌ളിഷിംഗ്‌ വിംഗ്‌്‌ എന്നിവയിലെല്ലാം സജീവമായി പ്രവര്‍ത്തിച്ചു വരികയായിരിന്നു. ജീവിത പ്രയാസങ്ങളെ ലഘുവായി കാണുക, പ്രശ്‌നങ്ങളെ സമചിത്തതയോടെ സമീപിക്കുക, അല്ലാഹുവില്‍ ഭാരമേല്‍പ്പിച്ച്‌ മനഃസമാധാനമടയുക എന്നീ ഗുണങ്ങള്‍ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു. ശസ്‌ത്രക്രിയ അനിവാര്യമായും ഏതു നിമിഷവും അപകടം വരാവുന്നതുമായ ഒരു രോഗവുമായാണ്‌ വര്‍ഷങ്ങളോളം അദ്ദേഹം ജീവിച്ചത്‌. ഓപ്പറേഷന്‍ വിജയകരമാകാന്‍ സാധ്യത വളരെ കുറവാണെന്ന്‌ ഡോക്‌ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചതാണ്‌. അതെല്ലാം അറിഞ്ഞിട്ടും നൂറ്‌ കിലോമീറ്റര്‍ സഞ്ചരിച്ച്‌ അദ്ദേഹം ഓഫീസ്‌ ജോലി നിര്‍വഹിച്ചുപോന്നു. വിഷാദം അദ്ദേഹത്തില്‍ ആര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടില്ല. സദാ പ്രസന്നമായ മുഖം, നിഷ്‌കളങ്കമായ ചിരി. അങ്ങനെ പ്രവര്‍ത്തിച്ചുകൊണ്ടും ജീവിതം പൂര്‍ത്തിയാക്കിയ ഈ തൂലികക്കാരന്‍ വേറിട്ട്‌ നില്‍ക്കുന്ന ഒരു മഹല്‍ വ്യക്തിത്വമായിരുന്നു. എഴുത്തിന്റെ വിഷയം തെരഞ്ഞെടുക്കുമ്പോഴും അദ്ദേഹത്തിന്‌ തനതായ രീതികളുണ്ട്‌. സമൂഹത്തിന്ന്‌ വേണ്ടതെന്ത്‌ അവര്‍ക്ക്‌ താല്‌പര്യമുണ്ടാക്കുന്ന പുതിയ വിഷയമെന്ത്‌ എന്ന്‌്‌ തീരുമാനിച്ചുറച്ചുകൊണ്ടാണ്‌ എഴുത്ത്‌ എഴുതാന്‍ പോകുന്ന പുസ്‌തകത്തെ കുറിച്ച്‌ യോഗത്തില്‍ പറയും. എതിരാഭിപ്രായമുണ്ടായാല്‍ അത്‌ അംഗീകരിക്കും. അദ്ദേഹം 1991ല്‍ എഴുതിയ ക്വുര്‍ആനിലെ ഉപമകള്‍ എന്ന കൃതിയുടെ രണ്ടാം പതിപ്പ്‌ ഇറങ്ങുന്നതിനെക്കുറിച്ച്‌ അദ്ദേഹം യോഗത്തില്‍ ആരാഞ്ഞു. അത്തരം ഒരു കൃതി വിപണിയിലില്ലെന്നും പുതിയ വായനക്കാര്‍ക്ക്‌ അത്‌ ഉപകരിക്കും എന്നും അഭിപ്രായം വന്നശേഷമാണ്‌ അത്‌ പരിഷ്‌കരിച്ച്‌ ഇറക്കാനുള്ള ജോലിയില്‍ അദ്ദേഹം ഏര്‍പ്പെട്ടത്‌. പുസ്‌തകത്തിന്റെ ആമുഖം വായനക്കാര്‍ക്ക്‌ അതിന്റെ ആവശ്യം ബോധ്യമാകുന്നതര ത്തിലായിരിക്കും. ക്വുര്‍ആനിലെ ഉപമകള്‍ എന്ന കൃതിയുടെ ആദ്യവരികള്‍ ഇങ്ങനെയാണ്‌. ``ഉപമകളിലൂടെ കാര്യങ്ങള്‍ വിവരിക്കുക ക്വുര്‍ആനിന്റെ ശൈലിയാണ്‌. ദൈവിക ഗ്രന്ഥങ്ങളിലെല്ലാം ഇങ്ങനെ ഉപമകള്‍ പ്രയോഗിച്ചിരുന്നതായി മനസ്സിലാക്കാന്‍ കഴിയും. ബൈബിളില്‍ സദൃശ വാക്യങ്ങള്‍ എന്ന ഒരധ്യായം തന്നെ കാണാവുന്നതാണ്‌. ചിലപ്പോള്‍ വളരെ നിസ്സാരമായ വസ്‌തുക്കളെപ്പോലും ഉപമയാക്കുന്നതായി കാണാം. ഉപമാ പ്രയോഗത്തില്‍ ഉപമിക്കപ്പെടുന്ന വസ്‌തുവിന്റെ വലുപ്പച്ചെറുപ്പമല്ല കാര്യത്തിന്റെ സുതാര്യതയാണ്‌ പ്രധാന്യം. ഈ വിധത്തില്‍ ജനങ്ങളെ വായിപ്പിക്കുന്ന ശൈലി അദ്ദേഹത്തിന്നുണ്ട്‌. സ്വഹാബ ത്തിനെ അറിഞ്ഞെങ്കിലേ ഇസ്ലാമിന്റെ അറിവ്‌ പൂര്‍ത്തിയാവുകയുള്ളു എന്ന്‌ മനസ്സിലാ ക്കിയ അദ്ദേഹം സ്വഹാബിമാരുടെ ചരിത്രത്തിന്റെ അഞ്ചു ഭാഗവും നാല്‌ ഖലീഫമാരുടെ വിശദപഠനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കര്‍മങ്ങളുടെ മര്‍മ്മം, നീ തന്നെ അല്ലാഹു, മരണാനന്തരം, മുഹമ്മദ്‌ നബി പ്രവാചകത്വത്തിന്റെ കൃതികളും രചിച്ചിട്ടുണ്ട്‌ അല്ലാഹു അദ്ദേഹത്തിന്റെ അര്‍ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ