AL Manar Monthly

Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

16-08-2018
05 ذو الحجة 1439
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം

2018 BOOK 63-64 ISSUE

പൗരോഹിത്യത്തിന്റെ `ചിത്താന്തം'

ഒരു `ചിത്താന്തം' പോലെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ കച്ചകെട്ടി ഒരുങ്ങിയിരിക്കയാണ്‌ ചില യാഥാസ്ഥിതികര്‍. കല്ലുവെച്ചനുണകളാണ്‌ അവര്‍ മുസ്‌ലിംകളില്‍ ഇസ്‌ലാമിക വിശ്വാസമെന്ന പേരില്‍ കുത്തിക്കയറ്റുന്നത്‌. സൈദ്‌മുസ്‌ല്യാര്‍ എന്ന ഒരു സാധാരണമനുഷ്യന്റെ മൃതശരീരം മാസങ്ങളോളം മറമാടാതെവെച്ച സംഭവം മുസ്‌ലിം സമൂഹത്തിലെ യാഥാസ്ഥിതികരെ ലജ്ജിപ്പിക്കേണ്ടതാണ്‌. ഒരു മുസ്‌ലിമിന്റെ മയ്യിത്ത്‌ മറമാടാതെ ഇങ്ങനെ വീട്ടിനകത്ത്‌ വെച്ച്‌ ജീവന്‍വെക്കുന്നതും കാത്തിരുന്നവര്‍ ചെയ്‌തതെന്താണെന്ന്‌ അത്‌ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചവര്‍ ചിന്തിക്കാത്തതെന്താണ്‌! ചിന്തയില്ലാത്ത, അല്ലെങ്കില്‍ ചിന്ത നേര്‍വഴിക്കല്ലാത്ത അവര്‍ ഇനി ചിന്തിച്ചിട്ടെന്ത്‌ ഫലം. മുസ്‌ലിം സമുദായത്തിന്‌ ഒന്നടങ്കം മാനഹാനി വരുത്തുന്ന ഒരു ചെയ്‌തിയായിപ്പോയി അത്‌. സമൂഹത്തില്‍നിന്ന്‌ അന്ധവിശ്വാസങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന അനാചാരങ്ങളും ദുഷ്‌കര്‍മ്മങ്ങളും എത്ര ശ്രമിച്ചിട്ടും ഇല്ലാതാക്കാന്‍ കഴിയുന്നില്ല. അതിന്റെ പ്രചാരകര്‍ അത്രക്കും വലിയ തോതിലാണ്‌ അത്‌ നിലനിര്‍ത്താനും പ്രചരിപ്പിക്കാനും ശ്രമിക്കുന്നത്‌. അവരെ സംബന്ധിച്ചിടത്തോളം സമുദായാംഗങ്ങള്‍ക്ക്‌ എന്ത്‌ സംഭവിച്ചാലും തരക്കേടില്ല നമുക്ക്‌ പണം കിട്ടണം എന്ന്‌ മാത്രമേയുള്ളൂ. എന്തൊരു കഷ്‌ടം. പൊന്‍പണ്ടം വെളുപ്പിക്കുന്നതും, പണം ഇരട്ടിപ്പിക്കുന്നതും, ബാധകള്‍ ഒഴിപ്പിക്കുന്നതും, ജീവികളുടെ ശാപം ഒഴിവാക്കുന്നതും തുടങ്ങി എത്രയെത്ര തട്ടിപ്പുകളാണിവിടെ നടക്കുന്നത്‌. സ്വര്‍ണം വെളുപ്പിക്കല്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നടക്കുന്നു. വെളുപ്പിക്കാന്‍ കൊടുത്തസ്വര്‍ണം സിദ്ധന്‍ വെളുപ്പിക്കുക തന്നെയാണ്‌ ചെയ്യുന്നത്‌. സ്വര്‍ണം മറ്റെന്തോ വെളുത്ത സാധനമായിട്ടാണ്‌ ഉടമസ്ഥക്ക്‌ ലഭിക്കുക. പണം ഇരട്ടിപ്പിക്കാന്‍ കൊടുത്തപണം പിന്നെ കാണാന്‍ കിട്ടാത്തവണ്ണം ഇരുട്ടിലകപ്പെടുകയാണ്‌, ബാധ ഒഴിപ്പിക്കുന്ന കേസുകളില്‍ ബാധ ഒഴുപ്പിക്കപ്പെട്ട വ്യക്തികള്‍, പിന്നീട്‌ ആ കുടുംബത്തിന്‌ ഒരു ബാധ്യതയായിത്തീരുന്നു. ആന, പാമ്പ്‌ മുതലായവയുടെ പ്രതികാരം മനുഷ്യന്‍ പേടിക്കുന്നു. പാമ്പിനും മറ്റുജീവികള്‍ക്കും പ്രതികാരം ചെയ്യാന്‍ കഴിയുമോ? അതുംകൂടി ബുദ്ധിയുള്ള മനുഷ്യന്‍ ചിന്തിക്കുന്നില്ല. ഇത്തരം അന്ധവിശ്വാസങ്ങളുടെ നിരര്‍ത്ഥകത വ്യക്തമാക്കുന്ന എത്രയെത്ര റിപ്പോര്‍ട്ടുകളാണ്‌ വരുന്നത്‌ .അത്‌ അന്ധവിശ്വാസികള്‍ പരിഗണിക്കുന്നേയില്ല. പണവനും വിലപിടിപ്പുള്ള പല വസ്‌തുക്കളും അതിന്റെ പേരില്‍ നഷ്‌ടപ്പെട്ടാലും പിന്നെയും ആ കെണിയില്‍ ചെന്നുചാടുകയാണ്‌ മനുഷ്യന്മാര്‍. മുസ്‌ലിംകളില്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ മൂടുറക്കുന്നത്‌ അല്ലാഹുവിലുള്ള വിശ്വാസക്കുറവ്‌ മൂലമാണ്‌. ആവശ്യക്കാരോട്‌ അല്ലാഹു പറയുന്നത്‌ അവനോട്‌ നേരിട്ട്‌ ചോദിക്കാനാണ്‌. അല്ലാഹുവിന്റെ ആ ആഹ്വാനം പുറംതള്ളി പുരോഹിതന്മാര്‍ പറയുന്നത്‌ അല്ലാഹുവിനെപ്പോലെത്തന്നെ ശൈഖന്മാരും, ഔലിയാക്കളും കേള്‍ക്കുമെന്നും കാണുമെന്നും ചെയ്‌തുകൊടുക്കുമെന്നുമാണ്‌. പൗരോഹിത്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍പ്പെട്ട്‌ ഞെരിപിരികൊള്ളുന്ന സമുദായമക്കള്‍ പുരോഹിതന്റെ പ്രസംഗം കേട്ട്‌ നീരാളിക്കെട്ട്‌ മുറുക്കുന്നു. വിശുദ്ധക്വുര്‍ആനും തിരുസുന്നത്തും വലിച്ചെറിയുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിച്ചെറിഞ്ഞു സത്യവിശ്വാസവും സദാചാരവും നടപ്പില്‍ വരുത്താന്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി(സ്വ)ക്ക്‌ അല്ലാഹു ഇറക്കിക്കൊടുത്തതാണ്‌ വിശുദ്ധക്വുര്‍ആന്‍. ആ ക്വുര്‍ആനിന്റെ അദ്ധ്യാപനങ്ങള്‍ക്കനുസൃതം നബിതിരുമേനി (സ്വ) ജീവിച്ചുകാണിച്ചുതന്ന നടപടിക്രമമാണ്‌ സുന്നത്ത്‌. ഇത്‌ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ പിഴച്ചുപോകയില്ല പിന്നെ എടുക്കുന്നതും പിടിക്കുന്നതും പലതാണ്‌. ക്വുര്‍ആനും സുന്നത്തും കാണിച്ചുതരുന്ന മാര്‍ഗം ഏകമാണ്‌. സത്യമാണ്‌. സ്വര്‍ഗത്തിലേക്കെത്തുന്നതാണ്‌. അതില്‍ വളരുന്നത്‌ നന്മയാണ്‌. പിന്നീടെടുക്കുന്ന പല വഴികളില്‍ പോകുന്നത്‌ പലയിടത്തേക്കുമാണ്‌. അസത്യത്തിലേക്കാണ്‌. നരകത്തിലേക്കെത്തുന്നതാണ്‌ അവയെല്ലാം. തന്റെ സ്രഷ്‌ടാവും പരിപാലകനും സംരക്ഷകനുമായ ഏകദൈവത്തെവിട്ടുള്ള കളി വഴിവിട്ടകളിയാണ്‌. അല്ലാഹുവല്ലാതെ ആരാണ്‌ സ്രഷ്‌ടാവുള്ളത്‌. ആരുടെ പരിപാലനമാണ്‌ അല്ലാഹുവിന്റേത്‌ പോലെ സൃഷ്‌ടികള്‍ക്ക്‌ ലഭിക്കുന്നത്‌. അല്ലാഹു അല്ലാതെ ആരാണ്‌ സൃഷ്‌ടികളെ സംരക്ഷിക്കുന്നത്‌. ആരുമില്ല. ഇബ്‌റാഹീം നബി(അ) പറഞ്ഞതെത്ര സത്യം. വിശുദ്ധ ക്വുര്‍ആന്‍ അദ്ദേഹത്തെ ഉദ്ധരിക്കുന്നതിങ്ങനെ: `(പ്രവാചകരേ,) ഇബ്‌റാഹീമിന്റെ വൃത്താന്തവും അവര്‍ക്ക്‌ നീ വായിച്ചുകൊടുക്കുക. നിങ്ങള്‍ എന്തിനെയാണ്‌ ആരാധിക്കുന്നതെന്ന്‌ തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം! അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവക്ക്‌ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളെ അവര്‍ കേള്‍ക്കുമോ? അല്ലെങ്കില്‍ അവര്‍ നിങ്ങള്‍ക്ക്‌ ഉപകാരം ചെയ്യുമോ? അല്ലെങ്കില്‍ അവര്‍ ഉപദ്രവിക്കുമോ? അവര്‍ പറഞ്ഞു: എങ്കിലും ഞങ്ങളുടെ പിതാക്കളെ ഞങ്ങള്‍ കണ്ടത്‌ അവര്‍ അപ്രകാരം ചെയ്യുന്നതായിട്ടാണ്‌. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നത്‌ എന്തിനെയാണെന്ന്‌ നിങ്ങള്‍ (ചിന്തിച്ചു) നോക്കിയിട്ടുണ്ടോ? നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും തന്നെ. എന്നാല്‍ അവര്‍ (നിങ്ങളാരാധിക്കുന്ന വസ്‌തുക്കള്‍) എന്റെ ശത്രുക്കളാകുന്നു. സര്‍വ്വലോക രക്ഷിതാവൊഴികെ. അതായത്‌ എന്നെ സൃഷ്‌ടിക്കുകയും എന്നിട്ട്‌ അവന്‍ തന്നെ എനിക്ക്‌ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നവന്‍; എനിക്ക്‌ ആഹാരം നല്‍കുകയും എനിക്ക്‌ കുടിവെള്ളം നല്‍കുകയും ചെയ്യുന്നവന്‍; ഞാന്‍ രോഗിയായാല്‍ അവനാണ്‌ എന്നെ സുഖപ്പെടുത്തുന്നത്‌. എന്നെ മരിപ്പിക്കുകയും പിന്നെ എന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവന്‍. പ്രതിഫലനാളില്‍ എന്റെ തെറ്റുകള്‍ എനിക്ക്‌ അവന്‍ പൊറുത്തു തരുമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നവന്‍. എന്റെ രക്ഷിതാവേ, എനിക്ക്‌ നീ തത്വജ്ഞാനം നല്‍കുകയും സജ്ജനങ്ങളോടൊപ്പം എന്നെ നീ പങ്ക്‌ ചേര്‍ക്കുകയും ചെയ്യേണമേ.' (വി. ക്വു. 26/ 69 -83) ഇബ്‌റാഹീം നബി(അ) ഇവിടെ അല്ലാഹുവിനെക്കുറിച്ച്‌ ചൂണ്ടിക്കാണിച്ച എന്തെങ്കിലും കാര്യം ഏതെങ്കിലും ശൈഖന്മാര്‍ക്ക്‌ ചെയ്യാന്‍ സാധിക്കുമോ? ഇല്ല എന്ന കാര്യം, അന്ധവിശ്വാസ പ്രചാരകര്‍ക്കും അറിയാം. പക്ഷേ, കക്ഷിപ്രശ്‌നം അവരെക്കൊണ്ടത്‌ മറച്ചുവെപ്പിക്കയാണ്‌. അല്ലാഹു നമ്മെ സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ. ചിത്താന്തം - `സിദ്ധാന്ത'ത്തിന്റെ നാടന്‍ പ്രയോഗം --എ. എം