Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

24-05-2018
09 رمضان 1439
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം

2018 ജനുവരി

പ്രാര്‍ത്ഥന നഷ്‌ടപ്പെടില്ല

ജീവിതം ദുസ്സഹവും ഭീതിതവുമാകുന്ന അവസ്ഥ ഭയാനകമാണ്‌. മനുഷ്യന്‌ മനുഷ്യനെ ഭയക്കാതെ ജീവിക്കാന്‍ വയ്യാത്ത ഒരു സ്ഥിതി. ഇന്ന്‌ ലോകം- മനുഷ്യലോകം, ഏറെ ഭയക്കുന്നത്‌ മനുഷ്യനെയാണ്‌. വന്യമൃഗങ്ങളെയോ, പ്രകൃതിക്ഷോഭങ്ങളെയോ പേടിക്കുന്നതിലധികം മനുഷ്യനെ പേടിക്കുന്നു ലോകം. മനുഷ്യന്‍ മനുഷ്യനല്ലാതായിരിക്കുന്നു. പിന്നെ എന്തിനോടാണ്‌ മനുഷ്യനെ ഉപമിക്കാവുന്നത്‌. മനുഷ്യനോട്‌ തന്നെ. പിശാചിനോടോ വന്യജന്തുക്കളോടോ ഭീകരജീവികളോടോ മനുഷ്യനെ ഉപമിക്കാനാകുമോ? മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നു. പിശാച്‌ മനുഷ്യനെ കൊല്ലുന്നില്ല. മനുഷ്യന്‍ അവന്റെ അമ്മയെ, മകളെ, സഹോദരിയെ വ്യഭിചരിക്കുന്നു. വ്യഭിചാരത്തിന്റെ അര്‍ത്ഥത്തില്‍ ഇന്നുപയോഗിക്കുന്നത്‌ പീഢനം എന്ന വാക്കാണ്‌. വ്യഭിചാരത്തെ ലഘൂകരിക്കാനുള്ള മനുഷ്യന്റെ കണ്ടുപിടുത്തം തന്നെ. മൃഗങ്ങള്‍ക്ക്‌ സദാചാരവും ദുരാചാരവുമില്ല. അതിനാല്‍ അവയ്‌ക്ക്‌ തന്റെ തള്ളയെയും മകളെയും മറ്റുള്ളവരെയും ഭോഗിക്കാം. മനുഷ്യന്‍ അങ്ങനെ ആയാല്‍ പറ്റുമോ? സത്യം, ധര്‍മ്മം, നീതി മുതലായ സനാതന വ്യവസ്ഥകള്‍ മനുഷ്യനുള്ളതാണ്‌. മനുഷ്യന്‍ സത്യം സ്വീകരിക്കണം. ധര്‍മ്മം അനുഷ്‌ഠിക്കണം. നീതി പുലര്‍ത്തണം. ഇതൊന്നും മൃഗങ്ങള്‍ക്കും മറ്റുപക്ഷികള്‍, ജന്തുക്കള്‍ എന്നിവക്ക്‌ ബാധകമല്ല. ഇന്നിപ്പോള്‍ ഒരു തെരുവുനായക്കോ ഒരു പശുവിനോ ലഭിക്കുന്ന സംരക്ഷണം പോലും ഒരു മനുഷ്യന്‌ ലഭിക്കാത്ത അവസ്ഥയാണ്‌. ഒരു തെരുവുനായയെ കൊന്നാല്‍ ആ കൊന്ന മനുഷ്യന്‌ ശിക്ഷ. ഒരു നായ ഒരു മനുഷ്യനെ തെരുവിലിട്ട്‌ കടിച്ചുകൊന്ന്‌ അയാളുടെ മാംസം തിന്നാല്‍ ഒന്നുമില്ല. ആ നായയെ കൊല്ലാനോ വടി എടുത്താട്ടിപ്പായിക്കാനോ പാടില്ല. എന്തൊരു നീതി! എന്തൊരു ധര്‍മ്മം! പശുക്കളെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയാല്‍ ആ ആളുകള്‍ക്ക്‌ ശിക്ഷ. പശുക്കള്‍ക്ക്‌ രക്ഷ. മൃഗസംരക്ഷണത്തിന്‌ വകുപ്പുണ്ട്‌. മനുഷ്യസംരക്ഷണത്തിന്‌ അതില്ല. പരമോന്നത നീതിപീഠത്തെപ്പോലും വകവെക്കാത്ത പരമോന്നത നീതി പാലകന്‍ ജീവിക്കുന്ന രാജ്യം നമ്മുടെ ഇന്ത്യമാത്രമാണെന്ന്‌ തോന്നുന്നു. ഇങ്ങനെ ആയാല്‍ നാം എവിടെ ചെന്നെത്തും. മുമ്പിവിടെ ഭരണം നടത്തി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന പലരെയും തട്ടിപ്പിന്റെയും അവിഹിത സമ്പാദ്യത്തിന്റെയും പേരില്‍ വിചാരണ നടത്തിക്കൊണ്ടിരിക്കുന്നു. സാധാരണ മനുഷ്യര്‍ക്ക്‌ എവിടെയും രക്ഷയില്ല. അവന്‍ പൊരിവെയിലത്ത്‌ തന്നെ. അവന്ന്‌ ഒന്നും ചോദ്യം ചെയ്യാനും പറ്റില്ല. കോടതികളിലാണ്‌ ആവലാതിപ്പെടേണ്ടത്‌. ആവലാതിക്ക്‌ വന്‍ ഫീസ്‌. പിന്നെ അത്‌ വാദിക്കാന്‍ ലോയര്‍ക്ക്‌ ലക്ഷങ്ങള്‍. സാധാരണക്കാരന്‌ നീതി ലഭിക്കുമ്പോഴേക്ക്‌ -ലഭിക്കുമെന്നതിന്ന്‌ ഒരുറപ്പുമില്ല. അവന്‍ പാപ്പരായിരിക്കും. നീതി ലഭിച്ചില്ലെങ്കിലോ, അത്‌ ഇരട്ടി നഷ്‌ടം. അല്‌പം ചിന്തയുള്ളവന്‍ വെറുതെ എല്ലാം സഹിച്ച്‌ വീട്ടിലിരിക്കും. അക്രമത്തിനും അനീതിക്കും സുഖം! സത്യവിശ്വാസിക്ക്‌ എല്ലാം ഇറക്കിവെക്കാന്‍ അവന്റെ ഇലാഹായ അല്ലാഹുവുണ്ട്‌. അവന്‍ എല്ലാം അവനില്‍ അര്‍പ്പിക്കുന്നു. അവനോട്‌ രക്ഷയും സുഖവും തേടുന്നു. ഇവിടെ രക്ഷ കിട്ടിയില്ലെങ്കിലും പരലോകത്ത്‌ നിന്ന്‌ അവന്ന്‌ ആ പ്രാര്‍ത്ഥനക്ക്‌ ഫലം ലഭിക്കും. അല്ലാഹുവോട്‌ പ്രാര്‍ത്ഥിക്കണം. അവനോടേ പ്രാര്‍ത്ഥിക്കാവൂ. അവനോടുള്ള പ്രാര്‍ത്ഥനക്ക്‌ ഉത്തരം ലഭിക്കാതിരിക്കില്ല. പക്ഷേ, ഉത്തരം അവന്‍ ഉദ്ദേശിക്കുന്ന രൂപത്തില്‍ തന്നെ ആയിരിക്കണമെന്നില്ല. ഉത്തരം എങ്ങനെ ആയിരിക്കക്കുമെന്ന്‌ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്‌. അവിടുന്ന്‌ പറഞ്ഞു: `ഭൂമുഖത്ത്‌ വച്ച്‌ ഒരു മുസ്‌ലിം അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അല്ലാഹു അയാള്‍ക്ക്‌ ചോദിച്ചത്‌ നല്‍കുകയോ, തത്തുല്യമായ അത്യാഹിതങ്ങള്‍ അയാളില്‍ നിന്ന്‌ തട്ടിയകറ്റുകയോ ചെയ്യാതിരിക്കുകയില്ല. കുറ്റകൃത്യങ്ങള്‍ക്ക്‌ വേണ്ടിയോ, കുടുംബ ബന്ധം മുറിക്കുന്നതിന്‌ വേണ്ടിയോ ആകരുത്‌ പ്രാര്‍ത്ഥന.' (തുര്‍മുദി) ഹാക്വമിന്റെ നിവേദനത്തില്‍ ഇത്രയും കൂടിയുണ്ട്‌: `ചോദിച്ചത്‌ ലഭിച്ചില്ലെങ്കില്‍ തന്നെ തത്തുല്യമായ പ്രതിഫലം അവന്ന്‌ (പരലോകത്തേക്ക്‌) നിക്ഷേപിക്കപ്പെടുന്നതാണ്‌.' വിശ്വാസിയുടെ പ്രാര്‍ത്ഥന അവന്ന്‌ ഗുണമല്ലാതെ വരുത്തുകയില്ല. ഒന്നുകില്‍ ഇഹലോകത്ത്‌ വെച്ച്‌ തന്നെ അത്‌ ലഭിക്കും. അല്ലെങ്കില്‍ പരലോകത്ത്‌ അതിന്റെ കണക്കനുസരിച്ച്‌ ഗുണം ലഭിക്കും തീര്‍ച്ച.