Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

24-05-2018
09 رمضان 1439
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം

2018 ജനുവരി

എല്ലാവര്‍ക്കും ഈദാശംസകള്‍

റമദാന്‍ 29നോ 30നോ വ്രതം അവസാനിച്ചാല്‍ അടുത്തദിവസം അഥവാ ശവ്വാല്‍ 1ന്‌ ഈദുല്‍ഫിത്വ്‌ര്‍ (ചെറിയ പെരുന്നാള്‍) ആണ്‌. ഒരു മാസക്കാലത്തെ വ്രതാനുഷ്‌ഠാനത്തിന്‌ ശേഷം ഒരു ചെറിയ പെരുന്നാള്‍. അത്‌ ആഘോഷിക്കുക തന്നെ വേണം. ഇസലാമിലെ പെരുന്നാള്‍ ആഘോഷം അടിച്ചു പൊളിക്കാനുള്ളതല്ല. പൊളിച്ചടുക്കാനുള്ളതാണ്‌. ഒരു മാസക്കാലത്തെ വ്രതം. വ്രതരാത്രികളിലെ തറാവീഹ്‌ നമസ്‌കാരം, ലൈലതുല്‍ ക്വദ്‌റിലെ പ്രത്യേക പുണ്യങ്ങള്‍! ഇതൊക്കെ പെറുക്കിക്കൂട്ടിയവരാണ്‌ വ്രതമനുഷ്‌ഠിച്ച ദൈവദാസന്മാര്‍. അവര്‍ വ്രതദിവസങ്ങളില്‍ നേടിയ പുണ്യങ്ങള്‍ക്കും നന്മകള്‍ക്കും കയ്യും കണക്കുമില്ല. അതെല്ലാം പടക്കം പൊട്ടിച്ചും അതുപോലെയുള്ള വൃത്തികെട്ട കേളികളിലേര്‍പ്പെട്ടും അടിച്ചുപൊളിച്ചു കളയാനുള്ളതല്ല. റമദാനില്‍ നേടിയ നന്മകളുടെയും പുണ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഓരോരുത്തരും തന്റെ ജീവിതത്തിലെ വൈകല്യങ്ങളും തെറ്റുകളും തിരുത്തി ജീവിതത്തെ ഒന്നടങ്കം പൊളിച്ചടുക്കണം. അതിന്റെയടിസ്ഥാനത്തില്‍ ജീവിതം തുടരണം. ചെറിയ പെരുന്നാള്‍ ദിനത്തില്‍ പ്രധാനപ്പെട്ട ഒരു കര്‍മ്മമാണ്‌ സകാത്തുല്‍ഫിത്വ്‌ര്‍ വിതരണം. വ്രതദിനങ്ങളിലും സകാത്തുല്‍ ഫിത്വ്‌ര്‍ കൊടുത്തുവീട്ടാമെന്ന്‌ ഹദീഥുകളുടെ അടിസ്ഥാനത്തില്‍ പറയാവുന്നതാണ്‌. എന്നാല്‍ പെരുന്നാള്‍ നമസ്‌കാരത്തിനുമുമ്പായി അത്‌ നിര്‍ബന്ധമായും കൊടുത്തുവീട്ടേണ്ടതാണ്‌. പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം നല്‍കുന്ന ഫിത്വ്‌ര്‍ സകാത്ത്‌ ഒരു സാധാരണ ദാനമായി മാത്രമേ കണക്കാക്കുകയുള്ളൂ എന്ന്‌ തിരുനബി (സ്വ) പറഞ്ഞിട്ടുണ്ട്‌. അന്നത്തെ ഭക്ഷണത്തിനുള്ളത്‌ കഴിച്ചു ഭക്ഷണസാധനങ്ങള്‍ ബാക്കി വരുന്ന ഏതൊരാളും ഫിത്വ്‌ര്‍ സകാത്ത്‌ നല്‍കാന്‍ ബാധ്യസ്ഥനാണ്‌. വീട്ടിലെ എല്ലാവര്‍ക്കും- അന്ന്‌ പ്രസവിക്കപ്പെട്ട കുട്ടിയടക്കം- വേണ്ടി സകാത്ത്‌ നല്‍കേണ്ടത്‌ വീട്ടുകാരണവന്മാരാണ്‌. പെരുന്നാള്‍ നമസ്‌കാരത്തിന്‌ ഈദ്‌ഗാഹില്‍ പങ്കെടുക്കുന്നവര്‍ വന്നവഴിക്കല്ലാതെ വേറെ വഴികള്‍ വഴി വീട്ടിലേക്ക്‌ പോകുന്നതാണ്‌ നന്ന്‌. നബി തിരുമേനി അങ്ങനെ ചെയ്യാറുമുണ്ടായിരുന്നു. കൂടുതല്‍ ആളുകളെ കാണാനും സ്‌നേഹം പുതുക്കാനും പരിചയപ്പെടാനും അത്‌ വഴി സാധിക്കും. കുടുംബബന്ധം ചേര്‍ക്കാനും പെരുന്നാള്‍ ദിവസം ഉപയോഗപ്പെടുത്തേണ്ടതാണ്‌. കുടുംബവീടുകളും ബന്ധുവീടുകളും സന്ദര്‍ശിക്കുക, രോഗമായി കിടക്കുന്നവരെ സന്ദര്‍ശിക്കുക തുടങ്ങിയ കാര്യങ്ങളും പ്രത്യേകം കൂലി ലഭിക്കുന്ന കര്‍മ്മങ്ങളാണ്‌. കുട്ടികള്‍ക്ക്‌ ആരോഗ്യപരമായ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്‌. ഒരു മാസക്കാലം വ്രതമനുഷ്‌ഠിച്ചു, മറ്റു പുണ്യകരങ്ങളായ കര്‍മ്മങ്ങള്‍ ചെയ്‌തു ജീവിതം ശുദ്ധിചെയ്‌തെടുത്ത വിശ്വാസി ഒരൊറ്റ ദിവസത്തെ അടിച്ചു പൊളിച്ചു പെരുന്നാളാഘോഷം കൊണ്ട്‌ എല്ലാം കളഞ്ഞുകുളിക്കുന്ന അവസ്ഥ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. റമദാനെത്തുടര്‍ന്ന്‌ വരുന്ന ദിവസങ്ങളിലും കൂടുതല്‍ നന്മകള്‍ പ്രവര്‍ത്തിച്ചു റമദാനിലെ ജീവിതക്രമം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. യഥാര്‍ത്ഥത്തില്‍ റമദാന്‍ ഒരു മാസംകൊണ്ട്‌ ഒരു വിശ്വാസി നേടുന്ന ആയിരത്തൊന്ന്‌ മാസത്തെ പുണ്യങ്ങളും കര്‍മ്മഫലവുമാണ്‌. ഒരു മാസം റമദാനും ആയിരം മാസം ലൈലത്തുല്‍ ക്വദ്‌റും. അങ്ങനെ ആയിരത്തൊന്ന്‌ മാസം. ഈ റമദാന്‍ മാസം നേടിയെടുത്ത നന്മകളും ശ്രേഷ്‌ഠകര്‍മ്മങ്ങളും അടുത്ത റമദാന്‍ വരെ തുടരാനും വരുന്ന റമദാന്‍ കൂടുതല്‍ ധന്യമാക്കാനും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. - എ. എം