Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

23-04-2018
07 شعبان 1439
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം

2018 ജനുവരി

ധര്‍മ്മനിഷ്‌ഠ ആദരവിന്റെ മാനദണ്‌ഡം

ഇന്ത്യ ഒരു ബഹുമത ജനാധിപത്യരാജ്യമാണ്‌. എല്ലാ മതക്കാര്‍ക്കും അവരുടെ മതവിശ്വാസം നിലനിര്‍ത്താനും ആ വിശ്വാസമനുസരിച്ച്‌ ജീവിക്കാനും തങ്ങളുടെ മതത്തിന്റെ ആചാരാനുഷ്‌ഠാനങ്ങള്‍ നിര്‍വ്വഹിക്കാനും രാജ്യത്തിന്റെ ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്‌. ഏത്‌ മതക്കാര്‍ക്കും തങ്ങളുടെ മതം പ്രബോധനം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവുമുണ്ട്‌. എന്നാല്‍ പലപ്പോഴും പലരില്‍ നിന്നും ഈ സ്വാതന്ത്ര്യത്തിന്നെതിരായ പ്രസ്‌താവനകള്‍ ഉണ്ടാകുന്നു. പ്രത്യേകിച്ചും മുസ്‌ലിംകളുടെ കാര്യത്തില്‍. ഈ നിലപാട്‌ മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും സാമുദായികസമത്വത്തിനും യോജിച്ചതല്ല. ഇന്ത്യയില്‍ ഇസ്‌ലാം, ഹിന്ദു, ക്രിസ്‌ത്യന്‍, ബുദ്ധ, പാര്‍സി, സിക്ക്‌ തുടങ്ങി നിരവധി മതക്കാര്‍ ജീവിക്കുന്നുണ്ട്‌. എല്ലാവരും ഇന്ത്യന്‍ പൗരന്മാരാണ്‌. പൗരത്വമോ, പൗരാവകാശങ്ങളോ മതാടിസ്ഥാനത്തില്‍ നിശ്ചയിക്കാവുന്നതല്ല. എല്ലാ മതക്കാര്‍ക്കും അതെല്ലാം ലഭിക്കണം. അതിനെല്ലാവര്‍ക്കും അര്‍ഹതയുണ്ട്‌. ആ അര്‍ഹത വകവെച്ചുകൊടുക്കാന്‍ എല്ലാ മതവിഭാഗങ്ങളും തയ്യാറാകണം. നാം, മേല്‍പറഞ്ഞ എല്ലാ മതക്കാരും വിഭാഗങ്ങളും ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ ഏകോദരസഹോദരങ്ങളാണ്‌. ആ മനോഭാവത്തിലാവണം നാം നിലകൊള്ളേണ്ടത്‌. മുസ്‌ലിമിന്റെ അയല്‍വാസി ഹിന്ദുസഹോദരനാകാം. ക്രിസ്‌ത്യന്‍ സഹോദരനോ, സിക്ക്‌ സഹോദരനോ ആകാം. ആരായാലും അയല്‍വാസിയാണ്‌. അവരന്യോന്യം അയല്‍വാസ മര്യാദ പാലിക്കണം. മതത്തിന്റെ പേരില്‍ അസ്‌പൃശ്യത കാണിക്കാനോ, അകറ്റിനിര്‍ത്താനോ പാടില്ല. അത്‌ മനുഷ്യത്വമല്ല. ഇസ്‌ലാമിക സിദ്ധാന്തമനുസരിച്ച്‌ മനുഷ്യരെല്ലാം ഒരുപിതാവിന്റെയും മാതാവിന്റെയും മക്കളാണ്‌. മനുഷ്യന്‍ കുരങ്ങന്‍ പരിണമിച്ചുണ്ടായവനല്ല. ആദ്യ പിതാവായ, ഒന്നാമത്തെ മനുഷ്യനായ ആദമിന്റെയും അദ്ദേഹത്തിന്റെ ഭാര്യയായ, ഒന്നാമത്തെ സ്‌ത്രീയായ ഹവ്വായുടെയും മക്കളാണ്‌ അന്നുമുതല്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള മനുഷ്യന്മാരത്രയും. അത്‌ മനസ്സിലാക്കുന്ന ഒരു മനുഷ്യനില്‍ നിന്നും മതവ്യത്യാസത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിക്കാനാവുകയില്ല. മതം ഏതായാലും മനുഷ്യന്‍ മനുഷ്യന്‍ തന്നെയാണ്‌. ഏത്‌ മതക്കാരനും മറ്റു മതക്കാരന്റെ സഹോദരനാണ്‌. മനുഷ്യര്‍ തമ്മില്‍ സഹോദരബന്ധമാണ്‌ വേണ്ടത്‌. ഇന്ന രാജ്യത്ത്‌ ഇന്നമതക്കാരനേ ജീവിക്കാവൂ എന്ന്‌ പറയാന്‍ ഒരു മനുഷ്യനും അവകാശമില്ല. ഒരു മതധര്‍മ്മവും അങ്ങനെ അനുശാസിക്കുന്നുമില്ല. ഭൂമി അല്ലാഹുവിന്റെയാണ്‌. അതില്‍ എവിടെയും ഏത്‌ മനുഷ്യനും ജീവിക്കാനവകാശമുണ്ട്‌. അത്‌ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലതാനും. വിശുദ്ധ ക്വുര്‍ആന്‍ ഈ കാര്യം വ്യക്തമായി പറയുന്നുണ്ട്‌: `ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി നാം സൃഷ്‌ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയുന്നതിനുവേണ്ടി നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്‌തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്‌ഠ പാലിക്കുന്നവനത്രെ. നിശ്ചയമായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്‌മജ്ഞാനിയുമാകുന്നു.' (വി. ക്വു. 49/ 13) എല്ലാ മനുഷ്യരെയും �ഒന്നായി കാണാന്‍ ഓരോ മനുഷ്യനും സാധിക്കണം. ആളെ മനസ്സിലാക്കാനും അന്യോന്യം അറിയുന്നതിന്നും വേണ്ടിയാണ്‌ പല രാജ്യക്കാരും, പല ഗോത്രക്കാരുമായി മനുഷ്യരെ സ്രഷ്‌ടാവ്‌ നിശ്ചയിച്ചിരിക്കുന്നത്‌. ഒരാളെക്കുറിച്ച്‌ അയാള്‍ ഇന്ന രാജ്യക്കാരനാണ്‌, ഇന്ന ഗോത്രക്കാരനാണ്‌ എന്ന്‌ തിരിച്ചറിയാന്‍ വേണ്ടിയത്ര ആ നിശ്ചയം. ഇന്ന രാജ്യക്കാരനായതുകൊണ്ട്‌, അല്ലെങ്കില്‍ ഇന്ന ഗോത്രക്കാരനായതുകൊണ്ട്‌ ഇന്നവര്‍ ഉത്തമനാണ്‌, അല്ലെങ്കില്‍ ആദരണീയനാണ്‌ എന്ന്‌ പറയാവതല്ല. ജീവിതത്തില്‍ ധര്‍മ്മനിഷ്‌ഠ പാലിക്കുന്നവനാണ്‌ അല്ലാഹുവിന്റെയടുക്കല്‍ ആദരണീയന്‍, അവന്‍ ഏത്‌ ദേശക്കാരനായാലും ഗോത്രക്കാരനായാലും ശരി. തന്റെ ജീവിതം മുഖേന സഹജീവിയുടെ ജീവിതത്തിന്‌ തകരാറ്‌ സംഭവിക്കുവാന്‍ പാടില്ല; സഹജീവിയുടെ ജീവിതത്തിന്‌ സഹായകമായിരിക്കണം എന്ന ചിന്തയാണ്‌ ഓരോരുത്തര്‍ക്കും വേണ്ടത്‌. അതാണ്‌ സമഭാവന. മനുഷ്യര്‍ തമ്മില്‍ സഹവര്‍ത്തിത്വവും, സാഹോദര്യവും, സമഭാവനയും പുലര്‍ത്താന്‍ കഴിയണം. അപ്പോഴാണ്‌ ലോകത്ത്‌, രാജ്യത്ത്‌, സമൂഹത്തില്‍, കുടുംബത്തില്‍ സമാധാനവും ശാന്തിയും കളമാടുക. അതാണല്ലോ എല്ലാവരും ആഗ്രഹിക്കേണ്ടതും.