Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

21-06-2018
07 شوال 1439
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം

2018 BOOK 63-64 ISSUE

സ്രഷ്‌ടാവിനെ മനസ്സിലാക്കുക, ആരാധിക്കുക

മനുഷ്യനെയും ലോകത്ത്‌ കാണുന്ന എല്ലാറ്റിനെയും ലോകത്തെയും സൃഷ്‌ടിച്ചത്‌ അല്ലാഹു (ദൈവം) ആണെന്ന്‌ എല്ലാ ദൈവവിശ്വാസികളും സമ്മതിക്കും. മഴ വര്‍ഷിപ്പിക്കുന്നതും വിത്ത്‌ മുളപ്പിക്കുന്നതും ഉല്‍പന്നങ്ങളെ വിളയിക്കുന്നതും തുടങ്ങി മനുഷ്യനും ജന്തുക്കളും ആഹരിക്കുന്ന സകലതും മനുഷ്യന്നും ജന്തുക്കള്‍ക്കും നല്‍കുന്നതും ദൈവമാണെന്നും ദൈവവിശ്വാസി സമ്മതിക്കും. ഇതെല്ലാം സമ്മതിക്കുന്ന ദൈവവിശ്വാസി തന്നെയാണ്‌ കല്ലിനെയും മരത്തെയും മരിച്ച മഹാത്മാക്കളെയും ജീവിച്ചിരിക്കുന്ന ചില മനുഷ്യരെയും വരെ ആരാധിക്കുന്നതും. എന്തൊരു വിരോധാഭാസം! അല്ലേ. ഒരു മനുഷ്യനും ഒന്നും സൃഷ്‌ടിച്ചിട്ടില്ലെന്ന്‌ എല്ലാവര്‍ക്കും അറിയാം. ഈസാ (അ) പക്ഷിയെ സൃഷ്‌ടിച്ചത്‌ അദ്ദേഹത്തിന്‌ അല്ലാഹു നല്‍കിയ ഒരു മുഅ്‌ജിസത്ത്‌ ആയിരുന്നു. അതൊഴിവാക്കാം. ഈ ലോകത്ത്‌ ഏറ്റവും ശക്തനായി അറിയപ്പെടുന്ന മനുഷ്യനും, അങ്ങനെ അറിയപ്പെടുന്ന രാജ്യത്തിനും വരെ ഇവിടത്തെ നിയന്ത്രണാധികാരം കയ്യാളാനാകുകയില്ല. സൂര്യ-ചന്ദ്രന്മാരുടെ ഉദയാസ്‌തമയങ്ങള്‍, അവയുടെ സഞ്ചാരം, ആകാശത്ത്‌ സഞ്ചരിക്കുന്ന മേഘക്കൂട്ടങ്ങളുടെ നിയന്ത്രണം തുടങ്ങി എന്തെങ്കിലും ഒരു കാര്യത്തില്‍ മേല്‍ പറഞ്ഞവര്‍ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ഇല്ലതന്നെ. എന്നിട്ടും മനുഷ്യന്‍ പറയുന്നു: അവനാണ്‌ ശക്തന്‍ എന്ന്‌. അഹങ്കാരം എന്നല്ലാതെ എന്ത്‌ പറയാന്‍1 ഒരുമിന്നെറിഞ്ഞാല്‍, ഒരു ഇടിവെട്ടിയാല്‍ ഞെട്ടിത്തെറിക്കുന്ന മനുഷ്യനെ ആരാധിക്കാന്‍ മനുഷ്യര്‍ ഏര്‍പ്പെട്ടാല്‍ അതിനെന്താണ്‌ പറയുക! അങ്ങനെയുള്ള നിസ്സാരനാണ്‌ ഒരു കണക്കില്‍ മനുഷ്യന്‍. തന്റെ സ്രഷ്‌ടാവിനെ അറിയുകയും മനസ്സിലാക്കുകയും ചെയ്യാന്‍ മനുഷ്യന്‍ ശ്രമിക്കണം. അങ്ങനെ സ്രഷ്‌ടാവും നിയന്താവുമായ ദൈവത്തെ മനുഷ്യന്‌ അറിയാനും മനസ്സിലാക്കാനും അപ്പോള്‍ കഴിയും. ഒരു വസ്‌തുവും സൃഷ്‌ടിക്കാന്‍ കഴിയാത്ത മനുഷ്യനും, മരവും, കല്ലും മനുഷ്യനാല്‍ ആരാധിക്കപ്പെടുക എന്നത്‌ മനുഷ്യന്‌ ഉചിതമായതല്ല. തന്നെ സൃഷ്‌ടിച്ച, തനിക്ക്‌ അന്നം നല്‍കുന്ന, തന്നെ ദയാപൂര്‍വ്വം പരിപാലിക്കുന്ന, തന്റെ രോഗം സുഖപ്പെടുത്തിത്തരുന്ന, തന്റെ ജീവിതം സുഖസമ്പന്നമാക്കുന്ന ദൈവത്തെ ആരാധിക്കാന്‍ എക്കാലത്തുമുള്ള ഭൂരിപക്ഷവും തയ്യാറാകുന്നില്ല എന്നതാണ്‌ സത്യം. ബുദ്ധിയും, വിവേകവും, കര്‍മ്മ കുശലതയും, സത്യാസത്യങ്ങളെ വേര്‍തിരിച്ചറിയാനുള്ള വിവേചനശക്തിയും നല്‍കി തന്റെ സൃഷ്‌ടികളില്‍ ഏറ്റവും ഉന്നതസ്ഥാനം നല്‍കിയ മനുഷ്യന്‍ തന്നെ അതെല്ലാം തനിക്ക്‌ നല്‍കിയ തന്റെ സ്രഷ്‌ടാവിനെ ആരാധിക്കാന്‍ തയ്യാറാകാത്തത്‌ അവന്റെ അഹങ്കാരം കൊണ്ട്‌ തന്നെയാണ്‌. മനുഷ്യന്‌ ഈ ലോകത്ത്‌ ഒന്നുകൊണ്ടും അഹങ്കരിക്കാനര്‍ഹതയില്ല. എത്രവലിയ അഹങ്കാരിയും അല്ലാഹുവിന്റെ കല്‍പന അവന്നെതിരില്‍ വന്നുകഴിഞ്ഞാല്‍ ഒന്നുമില്ലാതായിത്തീരുന്നു. ലോകത്തെ വിറപ്പിച്ച പലരെയും നമുക്കറിയാമല്ലോ. ലോകം കണ്ട ക്വുര്‍ആന്‍ എടുത്ത്‌ പറഞ്ഞ ക്വാറൂന്‍ എന്ന അഹങ്കാരിയായ ധനാഢ്യന്റെ അന്ത്യം എങ്ങനെയായിരുന്നു? സ്രഷ്‌ടാവിനെ മറന്നുകൊണ്ടുള്ള കളി തീക്കളിയാണ്‌. അത്‌ സ്രഷ്‌ടാവ്‌ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്‌. ഈ ലോകം നശിക്കുമെന്ന കാര്യത്തില്‍ ലോകത്താര്‍ക്കും സംശയമില്ല. പിന്നെ എന്ത്‌ എന്നതിലാണഭിപ്രായവ്യത്യാസം. ഭൗതികവാദികളല്ലാത്ത എല്ലാവരും തന്നെ പരലോകമുണ്ടെന്ന്‌ വിശ്വസിക്കുന്നവരാണ്‌. അവിടെ മോക്ഷം ലഭിക്കണമെന്നാഗ്രഹിക്കുന്നവരാണ്‌. ബഹുദൈവാരാധകര്‍വരെ ഈ ലക്ഷ്യത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്‌. പരലോകം എന്നത്‌ തികച്ചും സത്യമാണ്‌. ലോകത്തിന്റെ നാശത്തിന്‌ ശേഷം അങ്ങനെ ഒരു ലോകമുണ്ട്‌. ആ ലോകത്തുവെച്ചാണ്‌ ഇവിടെവെച്ച്‌ നടത്തിയ പരീക്ഷയുടെ പരിശോധനയും വിജയപരാജയ പ്രഖ്യാപനവും. ഈ കാര്യത്തെ അവഗണിക്കുന്നവന്ന്‌ അവിടെയും അവഗണനയായിരിക്കും. ആ അവഗണന അനുഭവിക്കേണ്ടി വരുന്നവന്‍ മഹാ കഷ്‌ടത്തിലുമായിരിക്കും. അതിനാല്‍ സ്രഷ്‌ടാവിനെ അറിയുക. അവനെ ആരാധിക്കുക. അവന്‍ നല്‍കിയ വിഭവങ്ങള്‍ അനുഭവിക്കുന്നവന്‍ അവനെ മാത്രം ആരാധിക്കണം. അവനൊഴികെ മറ്റാര്‍ക്കും ആരാധ്യന്‍ എന്ന സ്ഥാനത്തിനവകാശമില്ല. ആ അവകാശം കവര്‍ന്നെടുക്കുന്നവനും ആ അവകാശം മറ്റു പലര്‍ക്കും പലതിനും വകവെച്ചു കൊടുക്കുന്നവരും നഷ്‌ടകാരികള്‍ തന്നെയായിരിക്കുമെന്നോര്‍ക്കുക. അല്ലാഹു കാത്തുരക്ഷിക്കട്ടെ.